ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മഹിള അസോസിയേഷന്‍ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ചാവക്കാട് ഹോച്ച്മിന്‍ സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി നഗരസഭ പരിസരത്ത് സമാപിച്ചു. ഷൈനി ഷാജി, ഷീജ പ്രശാന്ത്, എം. ബി രാജലക്ഷ്മി, ബിബിത മോഹനന്‍, ജീന രാജീവ്, മഞ്ജുഷ സുരേഷ്, പ്രസന്ന രണദിവെ, ബീന ഭൂപേഷ് എന്നിവര്‍ നേതൃത്വം നല്‍കി.



