ചാവക്കാട് മണത്തലയില്‍ ദേശീയപാത മേല്‍പ്പാലത്തിന്റെ പാര്‍ശ്വഭിത്തി നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് ബ്ലോക്ക് താഴേക്ക് പതിച്ചു. വന്‍ അപകടം ഒഴിവായി. ചൊവ്വാഴ്ച രാത്രി 09.30 നാണ് സംഭവം. കിഴക്കേ സര്‍വീസ് റോഡില്‍ മണത്തല സ്‌കൂളിന് സമീപത്താണ് റോഡിലേക്ക് കോണ്‍ക്രീറ്റ് ബ്ലോക്ക് വീണത്. ഈ സമയം വാഹനങ്ങള്‍ കടന്നു പോകുന്നുണ്ടായിരുന്നു. തലനാരിഴക്കാണ് ആളുകള്‍ രക്ഷപ്പെട്ടത്. 20 അടി ഉയരത്തില്‍ നിന്നാണ് കോണ്‍ക്രീറ്റ് ബ്ലോക്ക് താഴേക്ക് പതിച്ചത്. തുടര്‍ന്ന് ഗതാഗത തടസ്സം ഉണ്ടായി.
ചാവക്കാട് പോലീസ് സംഭവ സ്ഥലത്ത് എത്തുകയും ദേശീയപാത തൊഴിലാളികള്‍ ഉടനെ തന്നെ കോണ്‍ക്രീറ്റ് ബ്ലോക്ക് മാറ്റുകയും ചെയ്തു. തൊഴിലാളികളുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.



