നന്നംമുക്ക് മണലിയാര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മകരചൊവ്വ ആഘോഷിച്ചു. ക്ഷേത്രത്തില്‍ രാവിലെ വിശേഷപൂജകള്‍ നടന്നു. ഉച്ചയോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പ് ആരംഭിച്ചു. വൈകിട്ടു വിവിധ ദേശക്കാരുടെ കരിങ്കാളിയും കാളകളിയും നാടന്‍കലാരൂപങ്ങളും ക്ഷേത്രത്തില്‍ എത്തി ചേര്‍ന്നു. വൈകിട്ട് ദീപാരാധന , ഫാന്‍സി വെടിക്കെട്ട്, തായമ്പക എന്നിവയും ഉണ്ടായിരുന്നു.



