പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവത്തിന് കൊടിയേറി

പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ക്ഷേത്രത്തില്‍ ഭഗവതിക്കു കളം പാട്ട് ദീപാരാധന കേളി തായമ്പക എഴുന്നെള്ളിപ്പ് എന്നിവ ഏഴു ദിവസങ്ങളിലായി നടക്കും, മകരചൊവ്വ ദിനം നടക്കുന്ന മഹോത്സവത്തോടെ ചടങ്ങുകള്‍ക്ക് സമാപനമാകും.

ADVERTISEMENT