അയല്‍വാസിയെ അക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

അയല്‍വാസിയെ അക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. ചാവക്കാട് തെക്കേ മദ്രസ ബീച്ചില്‍ താമസിക്കുന്ന ചങ്ങാശ്ശേരി സുലൈമാന്‍ മകന്‍ മുത്തു എന്ന് വിളിക്കുന്ന 40 വയസ്സുള്ള മുസ്തഫയാണ് അറസ്റ്റിലാത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെലക്കാട്ടില്‍ കമറുദ്ദീന്‍ മകന്‍ 44 വയസ്സുള്ള മുസ്തഫക്കാണ് പരിക്കേറ്റത്. വീട്ടുപറമ്പില്‍ തെങ്ങിന്‍ തൈ വെക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഭവത്തിനുശേഷം പ്രതി പല സ്ഥലങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT