യുവാവിനെ ദേഹോപദ്രവമേല്‍പ്പിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ ചാവക്കാട് പോലിസ് പിടികൂടി. കള്ളന്‍ മനാഫ് എന്നറിയപ്പെടുന്ന മല്ലാട് പുതുവീട്ടില്‍ മനാഫിനെയാണ് തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ഒന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഒറ്റപ്പാലം കരിമ്പുഴ സ്വദേശി വടംവല വീട്ടില്‍ സക്കീറിനെയാണ് പ്രതി ദേഹോപദ്രവമേല്‍പ്പിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെട്ടത്. സംഭവത്തിനു ശേഷം പ്രതി പലസ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഏര്‍വാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എസ്‌ഐ ശരത് സോമന്‍, ഗ്രേഡ് അസി. എസ്.ഐ അന്‍വര്‍ സാദത്ത്, സിവില്‍ പോലിസ് ഓഫിസര്‍മാരായ പ്രദീപ്, രെജിത്ത്, ടി അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മനാഫിനെതിരെ വിവിധ സറ്റേനുകളിലായി 21 ഓളം കേസുകള്‍ ഉള്ളതായി പോലീസറിയിച്ചു. കഴിഞ്ഞ വര്‍ഷം പുന്ന ധര്‍മ്മശാസ്ത്ര അയ്യപ്പ ക്ഷേത്രത്തിന്റെ ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് മോഷണം നടത്തിയ
കേസിലും മണത്തല നരിയമ്പുളളി കുടുംബ ക്ഷേത്രത്തിലെ മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.