12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 68 കാരന്‍ അറസ്റ്റില്‍

12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 68 കാരന്‍ അറസ്റ്റില്‍. മുനക്കക്കടവ് അഴിമുഖം പുഴങ്ങര വീട്ടില്‍ അബ്ദുള്ള മോനെയാണ് ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതി നടത്തിയിരുന്ന കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വരുമ്പോഴാണ് പലതവണ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. സ്‌കൂളിലെ കൗണ്‍സിലറോട് കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സ്‌കൂളധികൃതര്‍ പോലിസിനെ അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്.

 

ADVERTISEMENT