തിരുമിറ്റക്കോട് ഇരുമ്പകശ്ശേരിയില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറളാച്ചിക്കുന്ന് ഈങ്ങപ്പുള്ളി വളപ്പില്‍ 62 വയസുള്ള അച്യുതന്‍ എന്ന കുട്ടനെയാണ് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച കാലത്ത് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ബ്ലേഡ് ഉപയോഗിച്ച് കഴുത്തിന്റെ വലത് വശത്തും മുന്നിലും ആഴത്തില്‍ മുറിവേല്‍പ്പിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടു. അനിതയാണ് ഭാര്യ. അശ്വതി, രമ്യ, ഐശ്വര്യ, ആതിര എന്നിവര്‍ മക്കളാണ്.