ഗൃഹനാഥനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗൃഹനാഥനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേക്കണ്ടനത്ത് വീട്ടില്‍ മുത്തു എന്ന് വിളിക്കുന്ന 47 വയസുള്ള മുസ്തഫയെയാണ് ഗുരുവായൂര്‍ കര്‍ണങ്കോട്ടുള്ള വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചാവക്കാട് മോര്‍ച്ചറിയിലേക്ക് മാറ്റി.

ADVERTISEMENT