പുതുശ്ശേരിയില്‍ ഗൃഹനാഥനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുതുശ്ശേരിയില്‍ ഗൃഹനാഥനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കെക്കര റോബി മാസ്റ്ററുടെ മകന്‍ ഗ്ലിറ്റാണ് (53) മരിച്ചത്. ബാത്ത്‌റൂമില്‍ പോയി തിരിച്ചിറങതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മകന്‍ നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നയാളാണ് ഗ്ലിറ്റ്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദ്ദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കും പിന്നീട് പോസ്റ്റ് മാര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി. സംസ്‌കാരം പിന്നീട്. നടക്കും.

ADVERTISEMENT