വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷദീപാര്‍ച്ചന നടന്നു

ചരിത്ര പ്രസിദ്ധമായ വേലൂര്‍ മണി മലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷദീപാര്‍ച്ചന നടന്നു. ക്ഷേത്ര മതില്‍കെട്ടിനകത്തും ക്ഷേത്ര മൈതാനത്തുമാണ് ലക്ഷദീപമൊരുക്കിയത്. ഡോ.ശ്രീനിവാസന്‍ തമ്പുരാന്‍ ആദ്യ ദീപം തെളിയിച്ചു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍ വട്ടംപമ്പില്‍, പഞ്ചായത്ത് അംഗങ്ങളായ എ.എസ് ചന്ദ്രന്‍, എ.ജി രഞ്ജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. വടക്കേക്കാട് കുമരംകോട് ദേവസ്വം ലക്ഷദീപ സമര്‍പ്പണ സമിതിയാണ് ലക്ഷദീപമൊരുക്കിയത്.

 

ലക്ഷദീപാര്‍ച്ചനയില്‍ നൂറു കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്. തുടര്‍ന്ന് ഹരിപ്പാട് അഖില്‍ യശ്വന്ത് അവതരിപ്പിച്ച സോപാന സംഗീതാര്‍ച്ചനയും പ്രസാദ ഊട്ടും നടന്നു. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. ക്ഷേത്രം മേല്‍ശാന്തി വൈകുണ്ഠം നാരായണന്‍ നമ്പൂതിരി സഹകാര്‍മ്മികനായി. ചടങ്ങുകള്‍ക്ക് ക്ഷേത്ര പുനരുദ്ധാരണ സമിതി ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ അമ്പക്കാട്ട്, ശിവദാസന്‍ വടുതല, അരുണ്‍ അമ്പക്കാട്ട്, മനോജ് പെരുവഴിക്കാട്ട്, ഉണ്ണികൃഷ്ണന്‍ മേലേപുരയ്ക്കല്‍, ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്ട്, ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ ശ്രീരാമന്‍ തെക്കൂട്ട്, സുജീഷ് അരുവാത്തോട്ടില്‍, കോര്‍ഡിനേറ്റര്‍ ബാബുരാജ് കേച്ചേരി, മാത്യ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT