ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന് നേതൃത്വം നല്‍കിയ മന്നത്ത് പത്മനാഭന് സ്മാരകം നിര്‍മ്മിക്കാന്‍ ദേവസ്വവും നഗരസഭയും തയ്യാറാകണമെന്ന് തിരുവെങ്കിടം നായര്‍ സമാജം ആവശ്യപ്പെട്ടു. മന്നം ജയന്തി സമ്മേളനം സമാജം പ്രസിഡന്റ് ബാലന്‍ വാറണാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ആലക്കല്‍ അധ്യക്ഷതവഹിച്ചു.



