സിസിടിവി മാനേജിങ് ഡയറക്ടര്‍ ടി.വി. ജോണ്‍സന്റെ ഭാര്യാമാതാവ് മേരി (88) നിര്യാതയായി

സിസിടിവി. മാനേജിങ് ഡയറക്ടര്‍ ടി.വി.ജോണ്‍സന്റെ ഭാര്യാമാതാവ് ഗുരുവായൂര്‍ കൊള്ളന്നൂര്‍ വീട്ടില്‍ പരേതനായ ജെയിംസ് ഭാര്യ മേരി (88) നിര്യാതയായി. ഒല്ലൂര്‍ കണ്ണമ്പുഴ ഉക്രാന്‍ കുടുംബാംഗമാണ്. റിട്ട.സുബൈദാര്‍ മേജര്‍ ആയിരുന്ന ഭര്‍ത്താവ് ജെയിംസ് കഴിഞ്ഞ മാസം 23നാണ് നിര്യാതനായത്. ഒരു മാസം തികയും മുമ്പേ സഹധര്‍മ്മിണി മേരിയും യാത്രയായി. വാര്‍ധക്യ സഹജകമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും നിര്യാതരായത്. മേരിയുടെ ഭൗതിക ശരീരം കൂനംമൂച്ചിയിലുള്ള മകള്‍ റോസ് ജോണ്‍സന്റെ വസതിയിലെത്തിച്ചു.

ലിസ്സി , റോസ് , റിട്ടയേര്‍ഡ് അധ്യാപികയായ മെജോര എന്നിവര്‍ മക്കളാണ്. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ റിട്ടയേര്‍ഡ് സീനിയര്‍ സൂപ്രണ്ട് ആന്റണി കുറ്റിക്കാട്ട് , സി.സി.ടി.വി. മാനേജിംഗ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍ , കൊച്ചിന്‍ നേവല്‍ ബെയ്‌സ് ഉദ്യോഗസ്ഥനായ ജോണ്‍സണ്‍ ആളൂക്കാരന്‍ എന്നിവര്‍ മരുമക്കളുമാണ്. ഞായറാഴ്ച വൈകീട്ട് 3ന് കൂനംമൂച്ചിയിലുള്ള മകള്‍ റോസ് ജോണ്‍സന്റെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പാലയൂര്‍ മാര്‍തോമ തീര്‍ത്ഥകേന്ദ്രം സെമിത്തേിരിയില്‍ സംസ്‌ക്കാരം നടക്കും.

ADVERTISEMENT