കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ കമനീയം കണ്ടാണശ്ശേരി എന്ന പേരില്‍ മെഗാ ശുചീകരണ യജ്ഞം നടത്തി. മാര്‍ച്ച് 30ന് കേരളം സമ്പൂര്‍ണ്ണ ശുചിത്വപദവിയിലെത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ് അദ്ധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍മാരായ പി.കെ.അസീസ്, എ.എ.കൃഷ്ണന്‍, ശരത്ത് രാമനുണ്ണി, രമ ബാബു, കെ.കെ.ജയന്തി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.എം.ജോസഫ്, അഭിഷേക്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ്, ഹെഡ് ക്ലര്‍ക്ക് പ്രേം, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ശുചിത്വ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മറ്റം സെന്റര്‍ മുതല്‍ തിരുവത്ര പാടം വരെയുള്ള മേഖലയിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.