ദില്‍കി ആവാസ് എടക്കഴിയൂരിന്റെ മുഖ്യരക്ഷാധികാരിയും കലാ- സാംസ്കാരിക സാമൂഹ്യ രംഗത്ത് നിറ സാന്നിധ്യവുമായിരുന്ന ഡോ.എസ്.എ. അബൂബക്കര്‍ ഹാജിയുടെ വിയോഗത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു . ക്ലബ്ബ് അങ്കണത്തില്‍ ക്ലബ്ബ് പ്രസിഡന്റ് അഷ്റഫ് അലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എം. കുഞ്ഞിമുഹമ്മദ്, ഹൈദരാലി ബ്രഹ്മക്കുളം, മോണോ ആരിഫ്, ഫൈസല്‍ തങ്ങള്‍, അക്ബര്‍, അബൂബക്കര്‍ അകലാട്, ശംസുദ്ധീന്‍ ഗുരുവായൂര്‍, ഖമറുദ്ദീന്, ഷക്കീല ശംസുദ്ധീന്‍, അബൂബക്കര്‍ ഹാജിയുടെ സഹോദരങ്ങളായ എസ്.എ. മുഹമ്മദാലി, എസ്.എ. അബ്ദുല്‍ റഹ്മാന് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.