ഗുരുവായൂരില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. എങ്ങണ്ടിയൂര്‍ സ്വദേശി 61 വയസ്സുള്ള ആനന്ദനാണ് മരിച്ചത്. പുന്നത്തൂര്‍ റോഡ് താനപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപം ശ്രീ മുരുകന് ലോട്ടറി ഏജന്‍സിയുടെ മുന്‍വശത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ ബിബിത മോഹനന് വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.