കുന്നംകുളം – തൃശൂര്‍ റോഡില്‍ പോലീസ് സ്റ്റേഷന്‍ മുന്‍പില്‍ നിയന്ത്രണംവിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. സേലം കള്ളകുറിച്ചി സ്വദേശിനി കോളഞ്ചി(40) യാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന കുമാരി (38) പരിക്കുകളുടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലിരിക്കെ ശനിയാഴ്ച്ച രാവിലെയാണ് കൊളഞ്ചി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കള്ളകുറിച്ചിയിലേക്ക് കൊണ്ടുപോയി.