മമ്മിയൂരില്‍ മിനി ബസ്സും ടോറസും കൂട്ടിയിടിച്ച് അപകടം ; രണ്ടുപേരുടെ നില ഗുരുതരം.

ഗുരുവായൂര്‍ മമ്മിയൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. ടോറസ് ഡ്രൈവര്‍ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാക്കിര്‍, ബസ്സിലുണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ ശ്രേയസ്, സുദീപ്, അരുണ്‍കുമാര്‍, ശാന്തകുമാര്‍, ഭരത്, ചിരന്ത്, അര്‍ജുന്‍, ഹാരിഷ്, നാഗേഷ് ഹരിഹരന്‍, മരത്, രാജ്കുമാര്‍, നാഗരാജ്
എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രാജ്കുമാറിനും നാഗരാജനുമാണ് ഗുരുതര പരിക്കേറ്റത്. ടോറസിനുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവര്‍ ഷാക്കിറിനെ ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടി പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. മമ്മിയൂര്‍ അത്താണി ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് കര്‍ണാടകയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ADVERTISEMENT