ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ. അക്ബറിന്റെ 2022-23, 2024-25 വര്‍ഷങ്ങളിലെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് ചാവക്കാട് നഗരസഭ പരിധിയില്‍ സ്ഥാപിച്ച നാല് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി. കൂട്ടുങ്ങല്‍ ചത്വരത്തില്‍ രണ്ടും, വാര്‍ഡ് 10 ഓവുങ്ങല്‍ പള്ളി ജംഗ്ഷന്‍, വാര്‍ഡ് 17 ആശുപത്രിപ്പടി എന്നിവിടങ്ങളില്‍ ഒന്നും വീതമാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഉദ്ഘാടന ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എംഎല്‍എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.എല്‍.ടോണി പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്, സ്റ്റാന്‍ഡ് കമ്മിറ്റി അധ്യക്ഷരായ ഷാഹിന സലീം, പി.എസ് അബ്ദുല്‍ റഷീദ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവേ, മുന്‍ ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ എം.ആര്‍. രാധാകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷാനവാസ് കെ.വി., എം.ബി. പ്രമീള, ഫൈസല്‍ കാനാമ്പുള്ളി എന്നിവര്‍ സംസാരിച്ചു. 7, 10,000 രൂപ ചെലവഴിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.