തിങ്കളാഴ്ച മുതല്‍ കാണാതായ പെരുന്തുരുത്തി സ്വദേശിയായ വ്യാപാരിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുന്തുരുത്തി മൂര്‍ത്താട്ടില്‍ വീട്ടില്‍ കുഞ്ഞുമോന്റെ മകന് 59 വയസുള്ള മോഹനനാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെ വീടിന് സമീപത്തുള്ള പാണേങ്ങാട്ട് നിതീഷിന്റെ പറമ്പിലെ ആള്‍മറയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തി.



