കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എംപാലിശേരി അന്തരിച്ചു. 66 വയസ്സായിരുന്നു. അസുഖബാധിതനായി ഏറെനാളുകളായി ചികിത്സയിലായിരുന്നു.ഇന്ന് ഉച്ചക്ക് 1 മണിയോടെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കടവല്ലൂര്‍ കൊരട്ടിക്കര സ്വദേശിയാണ്. 2006 , 2011 എന്നീ 2 കാലഘട്ടങ്ങളില്‍ തുടര്‍ച്ചയായി കുന്നംകുളത്ത് ഇടതുപക്ഷത്തിന്റെ എംഎല്‍എ ആയിരുന്നു. പിന്നീട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തുടരുന്നതിനിടെയാണ് അസുഖബാധിതനാകുന്നത്. ഞരമ്പുകളെ ബാധിച്ച പാര്‍ക്കിസണ്‍സ് അസുഖമായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടില്‍ തന്നെ ശുശ്രൂഷയില്‍ തുടരുകയുമായിരുന്നു.

രണ്ടുതവണ സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി ആയിരുന്നു. ദീര്‍ഘകാലം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, ഡി.വെഎഫ് ഐ സംസ്ഥാന സഹഭാരവാഹി , സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം, കടവല്ലൂര്‍ പഞ്ചായത്ത് മെമ്പര്‍, കടവല്ലൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, സിഐടിയു സംസ്ഥാന സമിതി അംഗം തുടങ്ങിയ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ : ഇന്ദിര (മാനേജര്‍,അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക്) – മക്കള്‍: അശ്വതി (ഡഗ), അഖില്‍ ( എഞ്ചിനീയര്‍) മരുമകന്‍: ശ്രീജിത്ത് (ഒമാന്‍) സഹോദരങ്ങള്‍: മാധവനുണ്ണി (റിട്ട. എക്‌സി. എന്‍ജിനീയര്‍)
എം.ബാലാജി (സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം)
തങ്കമോള്‍, രാജലക്മി.

ഇന്‍കം ടാക്‌സ് ഓഫീസര്‍ ആയിരുന്ന കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി രാമന്‍നായരുടെയും അമ്മയുടെയും അമ്മിണിയമ്മയുടെയും മൂത്തമകനായി 1959 ലായിരുന്നു ജനനം. മൃതദേഹം ഉച്ചക്ക് കുന്നംകുളത്തെ സിപിഎം പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച് പൊതുദര്‍ശനത്തിനായി വെക്കും. വൈകുന്നേരത്തോടെ കൊരട്ടിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ

 

ADVERTISEMENT