സി പി ഐ (എം) പ്രവര്‍ത്തകനും എളവള്ളി ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന എം.എന്‍ ജയപ്രകാശന്റെ 36-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ എളവള്ളി കണിയാംതുര്യത്തില് നടന്ന അനുസ്മരണ ചടങ്ങ് മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. പി.വി അശോകന് അദ്ധ്യക്ഷനായി. എളവള്ളി ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍, ടി.കെ ചന്ദ്രന്, കെ.പി രാജു, ടി.കെ സംജിത്ത്, ടി.ഡി സുനില്‍, കെ.കെ പ്രമോദ്, കെ.ആര് പ്രേമന് എന്നിവര്‍ സംസാരിച്ചു



