വീട്ടുപടിക്കല്‍ മൃഗ ചികിത്സ സേവനം ലഭ്യമാക്കുന്നതിനായി ചാവക്കാട് ബ്ലോക്ക് പരിധിയിലുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ വെറ്റിനറി യൂണിറ്റിന് തുടക്കമായി. ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.കെ. അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത് മുഖ്യാതിഥിയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി.അജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് റഹീം വീട്ടിപറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. സുരേന്ദ്രന്, ജാസ്മിന് ഷഹീര്‍, സ്വാലിഹ ഷൗകത്ത്, വിജിത സന്തോഷ് , നഗരസഭ വൈസ് ചെയര്മാന് കെ. കെ. മുബാറക്ക്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. വി. ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ വെറ്റിനറി സര്ജന് ഡോ. ജി ഷര്‍മിള സ്വാഗതവും വെറ്റിനറി സര്ജന് ഡോ. കെ. വിവേക് നന്ദിയും പറഞ്ഞു. 1962 എന്ന ടോള്‍ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കാള്‍ സെന്റര്‍ സംവിധാനത്തിലൂടെയാണ് മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ സേവനം കര്‍ഷകരുടെ വീട്ടുപടിക്കല്‍ സാധ്യമാക്കുന്നത്. വൈകിട്ട് 6 മുതല്‍ രാവിലെ 5 വരെയാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ചകള്‍ അവധിയായിരിക്കും.