” മണ്‍സൂണ്‍ കരാത്തെ ക്യാമ്പ് ” സംഘടിപ്പിച്ചു

ബോധിധര്‍മ്മ ജെ.ടി.കെ. ഇന്ത്യയുടെ നേതൃത്വത്തില്‍ തൊഴിയൂര്‍ ലാലിഗ സ്‌പോര്‍ട്‌സ് വില്ലേജില്‍ ” മണ്‍സൂണ്‍ കരാത്തെ ക്യാമ്പ് ” സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ലാലിഗ സ്‌പോര്‍ട്‌സ് വില്ലേജ് പ്രസിഡന്റ് ബഷീര്‍ പൂക്കാട്ടില്‍ നിര്‍വഹിച്ചു.ബോധിധര്‍മ്മ അക്കാദമി ചീഫ് ഇന്‍സ്ട്രെക്ടര്‍ ഡയറക്ടറുമായ അഡ്വ. ഷിഹാന്‍ മനോജിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കായി പ്രത്യേക പരിശീലന ക്യാമ്പ് നടത്തിയത്. ശാരീരിക ക്ഷമതയും മാനസിക ഏകാഗ്രതയും വളര്‍ത്തുന്നതിന് സഹായകമായ വിവിധ കരാത്തെ പരിശീലനങ്ങള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. 150-ഓളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

ADVERTISEMENT