മുണ്ടത്തിക്കോട് എന്‍എസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമം ആഘോഷിച്ചു. യൂണിയന്‍ കമ്മിറ്റി മെമ്പറും കരയോഗം പ്രഡിഡന്റുമായ രാജു മാരാത്ത് ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് എം ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍, ദാമ്പത്യ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മാരാത്ത് ഗംഗാധരന്‍ – രമണി, വലിയവീട്ടില്‍ അരവിന്ദാക്ഷ പണിക്കര്‍ – സരോജിനി ദമ്പതികളെ കരയോഗം പ്രസിഡന്റ് രാജൂ മാരാത്ത്, വനിതാ സമാജം പ്രസിഡന്റ് ലത ജയരാജ് എന്നിവര്‍ ചേര്‍ന്നു പൊന്നാടയണിയിച്ച് ആദരിച്ചു.
ഡിവിഷന്‍ കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍, ട്രഷറര്‍ എ സുരേന്ദ്രന്‍, യൂണിയന്‍ വനിതാ സമാജം മെമ്പര്‍ രാജശ്രീ സുഗുണന്‍, എം സച്ചിദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ സുധീഷ് ബാബു സ്വാഗതവും സി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും വനിതാ സമാജത്തിന്റെ തിരുവാതിരയും അരങ്ങേറി. പങ്കെടുത്തവര്‍ക്ക് സമ്മാനദാനവും നടത്തി. വിഭവ സമൃദ്ധമായ സദ്യയോടെയാണ് സംഗമം സമാപിച്ചത്.



