കേരള മുനിസിപ്പല്‍ കണ്ടിജന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ല കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ വായനശാല ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല സെക്രട്ടറി വി. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ്.മനോജ്, കണ്ടിജന്റ് യൂണിയന്‍ ജില്ല പ്രസിഡണ്ട് എം.കെ.സുനില്‍, ജെയിംസ് ആളൂര്‍, എം.കെ. ദേവാനന്ദന്‍, കെ. മണി തുടങ്ങിയവര്‍ സംസാരിച്ചു.