ബി.എസ്.എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിലെ ഒന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി എന്‍.ആര്. അഭിഷേകിനെ എ.ബി.വി.പി. വിവേകാനന്ദ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കുന്നംകുളത്ത് നടന്ന എബിവിപി വിദ്യാര്‍ത്ഥി കളുടെ യോഗത്തിലായിരുന്നു ആദരം. മുന്‍ കോളേജ് യൂണിയന് ചെയര്മാന് മഹേഷ് തിരുത്തിക്കാട് പൊന്നാട അണിയിച്ചു. എബിവിപി മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.വി അരുണ്‍ സംസാരിച്ചു. വൈഷ്ണവ്, കൃഷ്ണ എം സജീഷ്,കീര്‍ത്തന പി കെ, ആദിലക്ഷ്മി എ ഡി,നിരേഷ്, എം എസ്, അശ്വിന്, സനല്‍, യദുകൃഷ്ണന്, മന്യ, സുരഭി എന്നിവര്‍ നേതൃത്വം നല്കി.



