ദേശീയ ജിജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ഇരട്ട വെങ്കലം കരസ്ഥമാക്കി നബ്ഹാന്‍ റഷീദ്

ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ജിജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ഇരട്ട വെങ്കലം കരസ്ഥമാക്കി നബ്ഹാന്‍ റഷീദ്. അണ്ടര്‍ 18, 48 കി.ഗ്രാം വിഭാഗത്തിലാണ് നേട്ടം സ്വന്തമാക്കിയത്. ജിജിറ്റ്‌സു അസോസിയേന്‍, പ്രസിഡന്റ് ആര്‍ ജെ അന്‍വര്‍ മരക്കാറിന്റെ കീഴിലാണ് പരിശീലനം. ഒരുമനയൂര്‍ വലിയകത്ത് റഷീദിന്റെയും നെസീമയുടെയും മകനാണ് നബ്ഹാന്‍. ഇന്ത്യന്‍ ടീമിലേക്ക് ഇടം നേടി നാടിന് അഭിമാനമായിരിക്കുകയാണ് ഈ മിടുക്കന്‍.

ADVERTISEMENT