നബിദിന വിളംബര റാലി നടത്തി

വാക ജമാഅത്ത് കമ്മിറ്റിയും അന്‍സാര്‍ മുസ്ലിം സംഘവും ചേര്‍ന്ന്, നബിദിന വിളംബര റാലി നടത്തി. ജമാഅത്ത് പ്രസിഡണ്ട് ഉമ്മര്‍ അന്‍വരി, മുഹമ്മദലി ഷാനവാസ് ഷാജിയ്ക്ക് പതാക കൈമാറി വിളംബരറാലി ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് അന്‍വരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കമ്മിറ്റി ഭാരവാഹികളായ ആര്‍ എം സൈതു, സുലൈമാന്‍ മാസ്റ്റര്‍, മൊയ്ദു ആലി, ഹനീഫ ഹാജി, റസാഖ് ഹംസ, അല്‍ഫാജ്, മുജീബ് റഹ്മാന്‍, മദ്രസ സദര്‍ അലി മോന്‍, ഫൈസി യൂസഫ് മൗലവി എന്നിവര്‍ സംസാരിച്ചു. റാലിക്ക് ശേഷം ജമാഅത്ത് രക്ഷാധികാരി അബ്ദുല്‍ ഖാദര്‍ ഉസ്താദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് മധുര വിതരണവും നടന്നു

ADVERTISEMENT