പാവറട്ടി ക്രൈസ്റ്റ് കിംഗ് സ്‌കൂളില്‍ ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം ആചരിച്ചു

സുസ്ഥിരമായ ഭാവിക്കായി ഊര്‍ജ്ജ വിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ പാവറട്ടി ക്രൈസ്റ്റ് കിംഗ് എല്‍.പി.സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഡബ്ലിയു.ഡബ്ലിയു.എഫ് വളന്റിയര്‍ റാഫി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റര്‍ അനു മരിയ അധ്യക്ഷത വഹിച്ചു. മുഖ്യസഹകാരി സിജി ചെറിയാന്‍, മറ്റ് അധ്യാപകരായ സിസ്റ്റര്‍ ആന്‍ലിയ, ഷീല ടി.കെ, റീന കെ.ഒ, ജോയ്‌സി, ജിഷ, ജോസി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT