ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വിശേഷാല്‍ പൂജകള്‍, അഭിഷേകങ്ങള്‍, നിറമാല, ചുറ്റുവിളക്ക് എന്നിവ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി എല്ലാ ദിവസവും ക്ഷേത്രത്തില്‍ നടക്കും. കൂടാതെ വാദ്യ വിശേഷങ്ങളായ കേളി. തായമ്പക നാദസ്വരം വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും. ആദ്യ ദിവസമായ തിങ്കളാഴ്ച്ച രാവിലെ ദേവി സ്തുതികള്‍ക്കു ശേഷം ശ്രീരാധാകൃഷ്ണ അയ്യര്‍, പി.വി.നാരായണന്‍ എന്നിവരുടെ അഷ്ടപദിയുണ്ടായിരുന്നു. വൈകീട്ട് വാദ്യ കലാകാരന്‍ ചൊവ്വല്ലൂര്‍ സുനിലിന്റെ ശിഷ്യന്മാരായ സഞ്ജയ്, ദേവര്‍ഷ്, നവനീത്. ദീക്ഷിത് . വൈഗ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച തായമ്പകയും അരങ്ങേറി.