എന്‍ ഡി എ സ്ഥാനാര്‍ഥി കെ.ആര് റെജിലിന്റെ പര്യടനം കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പഴഞ്ഞി പള്ളിയില്‍ നിന്നും ആരംഭിച്ചു. പള്ളി വികാരി ഫാദര്‍ ജോണ്‍ ഐസക്കിന്റെ അനുഗ്രഹം വാങ്ങി.പള്ളി സെക്രട്ടറി ജയ്സണ്‍ ചിരന്‍ ,ട്രസ്റ്റി സാംസണ് പുലിക്കോട്ടില്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രചരണം നടത്തി. ബിജെപി ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രജീഷ് അയിനൂര്, ബി ഡി ജെ എസ് ജില്ലാ വൈസ് പ്രസിഡന്റ് സി ബി ശ്രീഹരി, മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍, എസ് സി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സാജു പി കെ .ബി ജെ പി കുന്നംകുളം മണ്ഡലം വൈസ് പ്രസിഡന്റ് ബൈജു പട്ടിത്തടം, ബി ജെ പി കാട്ടകാമ്പാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി



