നെന്‍മിനി മിച്ചഭൂമി കുളം നാടിന് സമര്‍പ്പിച്ചു

ജലമാണ് ജീവന്‍ ജലസംരക്ഷണം ഭൂമിയുടെ സംരക്ഷണം ‘എന്ന ലക്ഷ്യത്തോടെ ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നവീകരിച്ച നെന്‍മിനി മിച്ചഭൂമി കുളം നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എ.എം. ഷഫീര്‍, എ. എസ്. മനോജ്,ബിന്ദു അജിത് കുമാര്‍,എ. സായിനാഥന്‍, ഷൈലജസുതന്‍, കൗണ്‍സിലര്‍മാരായ കെ.പി.എ റഷീദ്, കെ. പി. ഉദയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT