ചാവക്കാട് നഗരസഭയിലെ അംഗന്‍വാടികള്‍ക്ക് പുതിയ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു. 2024- 2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ അംഗന്‍വാടിയിലെ കുട്ടികള്‍ക്കും, അധ്യാപകര്‍ക്കുമായാണ് ഫര്‍ണിച്ചര്‍ നല്‍കിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ വി.വി.ദീപ, നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ്, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ , കെ.പി.രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ പരിധിയിലെ 38 അംഗന്‍വാടികള്‍ക്ക് 6 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കസേരകള്‍, മേശകള്‍, കുട്ടികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്.