ഗുരുവായൂര്‍ വൈ.എം.സി.എ പുതുവല്‍സരാഘോഷവും കുടുംബ സംഗമവും നടത്തി. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു എം വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എസ്.ഐ യു.മഹേഷ് മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍മാരായി ചുമതലയേറ്റ വൈഎംസിഎ അംഗങ്ങളായ ആന്റോ തോമസ്, ജോയ് ചെറിയാന്‍, എം.വി. ബിജു, വി.ജെ. ജോയ്‌സി, മിഷ സെബാസ്റ്റ്യന്‍ എന്നിവരെ ആദരിച്ചു.



