പുതുവത്സര സാന്ത്വന സംഗമം സംഘടിപ്പിച്ചു

ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതുവത്സര സാന്ത്വന സംഗമം ചെയര്‍മാന്‍ എ.എച്ച്. അക്ബര്‍ ഉദ്ഘാടനം ചെയ്തു.
കണ്‍സോള്‍ വൈസ് പ്രസിഡന്റ് ഹക്കീം ഇംബാര്‍ക്ക് അദ്ധ്യക്ഷത വഹിച്ചു. മറൈന്‍ വേള്‍ഡ് അക്വേറിയം ചെയര്‍മാന്‍ ആര്‍. ഒ. ഇസ്മായില്‍ മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റി സി.എം. ജനീഷ് കണ്‍സോളിന്റെ വെബ് ആപ് ഡിജിറ്റല്‍ സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു. കണ്‍സോള്‍ യു.എ.ഇ കോര്‍ഡിനേറ്റര്‍ മുബാറക് ഇമ്പാര്‍ക്ക്, കരീം താമരത്ത്, എം. കെ. നൗഷാദലി, അനീഷ് പാലയൂര്‍, റാഫി പിള്ളക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി കെ. ഷംസുദ്ധീന്‍ സ്വാഗതവും ട്രഷറര്‍ വി. കാസിം നന്ദിയും രേഖപ്പെടുത്തി. ഡയാലിസിസ് കൂപ്പണ്‍ വിതരണത്തിന് ശേഷം സംഗീതവിരുന്നും നടന്നു.

 

ADVERTISEMENT