കേച്ചേരി അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ വാര്‍ഷികാഘോഷം നോവ നൈറ്റ് 25′ എന്ന പേരില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്‌കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ പുതുതായി പണികഴിപ്പിക്കുന്ന ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും നടന്നു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സി.കെ. ഹനീഫ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പുതുതായി പണികഴിപ്പിക്കുന്ന ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ ശിലാ സ്ഥാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. മൗണ്ട് സീന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെക്രട്ടറി കെ.പി. അബ്ദു റഹ്‌മാന്‍ ചടങ്ങില്‍ മുഖ്യാഥിതിയായി. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അധ്യാപകര്‍ക്കുള്ള ആദരവും നടന്നു. തുടര്‍ന്ന്, വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ പരിപാടികളോടെ വാര്‍ഷികാഘോഷത്തിന് സമാപനമായി.



