ഗുരുവായൂര്‍ മല്ലിശ്ശേരി എന്‍.എസ്.എസ്. കരയോഗം കുടുംബ സംഗമം താലൂക്ക് യൂണിയന് പ്രസിഡണ്ട് കെ. ഗോപാലന് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് ഇ.കെ. പരമേശ്വരന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു നാരായണന്, താലൂക്ക് സെക്രട്ടറി എം.കെ. പ്രസാദ്, ടി. ഉണ്ണികൃഷ്ണന്, പി.വി. സുധാകരന്, അഡ്വ: സി. രാജഗോപാല്‍, പി. കെ. രാജേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. 80 വയസ്സ് പൂര്‍ത്തിയായ മുന്‍ ഭാരവാഹികളെ ആദരിച്ചു. തുടര്‍ന്ന് കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു.



