പാവറട്ടി സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്ററും ട്രിച്ചൂര്‍ ട്രോഫീസ് സ്ഥാപകനുമായ മറ്റം കാക്കശ്ശേരി വീട്ടില്‍ ഔസേപ്പ് മകന്‍
കെ.ഒ ജെയിംസ് മാസ്റ്റര്‍ (69) നിര്യാതനായി.
ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായിരിക്കെ സെവന്‍ കേരള നേവല്‍ എന്‍സിസി ഓഫീസറായിരുന്നു. 27 വര്‍ഷക്കാലം മറ്റം സെന്റ് തോമസ് ഫൊറോന പള്ളി മതബോധന അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാക സെന്റ് സെബാസ്റ്റ്യന്‍ പള്ളി ട്രസ്റ്റിയായും, മറ്റം ഫൊറോന പള്ളി ട്രസ്റ്റിയായും കാക്കശ്ശേരി സമാജം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തം നാട്ടില്‍ വ്യവസായ സംരംഭം നടത്താന്‍ പലരും താല്‍പ്പര്യപ്പെടാത്തപ്പോള്‍, സഹോദരന്‍ തോമസ് മാസ്റ്ററുമായി ചേര്‍ന്ന് ട്രിച്ചൂര്‍ പബ്ലിക്കേഷനും, പിന്നീട് ട്രിച്ചൂര്‍ ട്രോഫീസും ആരംഭിച്ചു. നാട്ടിലുള്ള 40 ഓളം പേര്‍ക്ക് വരുമാനമാര്‍ഗമായി ട്രിച്ചൂര്‍ ട്രോഫീസിനെ വളര്‍ത്തിയെടുത്തു. ട്രിച്ചൂര്‍ ട്രോഫീസ് മറ്റുസ്ഥലങ്ങളില്‍ ഇന്ന് മറ്റം ട്രോഫിയായി അറിയപ്പെടുന്നു.
മറ്റം എന്ന ഗ്രാമത്തിന്റെ പേര് എല്ലായിടത്തും എത്തിക്കുന്നതിന് ട്രിച്ചൂര്‍ ട്രോഫീസിനു സാധിച്ചു. പത്തിലധികം തവണ സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തിന് മറ്റം ട്രോഫികള്‍ സമ്മാനമായി വിതരണം ചെയ്തിട്ടുണ്ട്. മറ്റത്ത് പാവറട്ടി റോഡിലുള്ള മഴവില്‍ ഓഡിറ്റോറിയം, ആളൂര്‍ റോഡിലുള്ള സിയോന്‍ ബില്‍ഡിങ്ങ്, ചൂണ്ടലില്‍ പ്രവര്‍ത്തിക്കുന്ന ട്രിച്ചൂര്‍ വെഡിങ്ങ് കാര്‍ഡ് നിര്‍മ്മാണയൂണിറ്റ്, തൃശൂര്‍ പാലസ് റോഡിലുള്ള ട്രിച്ചൂര്‍ ട്രോഫീസ് ഷോറൂം എന്നിവ ജെയിംസ് മാസ്റ്ററുടെ മികവിന്റെ ഉദാഹരണങ്ങളാണ്.ആക്ട്സ് കേച്ചേരി ബ്രാഞ്ച്, സാന്തന പാലിയേറ്റീവ് കെയര്‍ മറ്റം, എളവള്ളി ക്ഷീരവ്യവസായ സംഘം, മറ്റം സഹകരണ സംഘം എന്നിവയിലെ മെമ്പര്‍ ആയിരുന്നു.
എലിസബത്താണ് ഭാര്യ. ഗുരുവായൂര്‍ മെയിന്‍ പോസ്റ്റോഫീസ് പോസ്റ്റ് മാസ്റ്റര്‍ ക്ലിന്റ് മകനും പങ്ങാരപ്പിള്ളി സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ അദ്ധ്യാപിക ക്രിസ്റ്റി മകളുമാണ്. കുന്നംകുളം എസ്ബിഐ യില്‍ സീനിയര്‍ അസോസിയേറ്റായ സാന്ദ്ര, മറ്റം സെന്റ് ഫ്രാന്‍സീസ് ഹയര്‍ സെക്കണ്ടറി അദ്ധ്യാപകനായ ജെയിന്‍ ആന്റണി എന്നിവര്‍ മരുമക്കളാണ
സംസ്‌ക്കാരം വ്യാഴാഴ്ച വൈകീട്ട് 5ന് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ നടക്കും