കോട്ടപ്പടി ചെമ്മണ്ണൂര്‍ റപ്പായി മാസ്റ്റര്‍ മകന്‍ ജോസ് മാസ്റ്റര്‍ (74) നിര്യാതനായി. കോട്ടപ്പടി ആര്‍.സി യു.പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍, വേലൂര്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍, കെ എ പി ടി യൂണിയന്റെ മുന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം, ചെമ്മണ്ണൂര്‍ കുടുംബയോഗം മുന്‍ പ്രസിഡന്റ്, തൃശ്ശൂര്‍ സര്‍വിസ് എംപ്ലോയീസ് കുറിസ് & ലോണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് മുന്‍ എം.ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. പരേതയായ ലില്ലി ടീച്ചര്‍ ഭാര്യയാണ്. റൈമണ്‍ ജോസ്, റൈനി ജോസ്, റൈസി ജോസ് എന്നിവര്‍ മക്കളാണ്.
Home Obituary News കോട്ടപ്പടി ചെമ്മണ്ണൂര്‍ റപ്പായി മാസ്റ്റര്‍ മകന്‍ ജോസ് മാസ്റ്റര്‍ (74) നിര്യാതനായി