കാട്ടകാമ്പാല്‍ പുലിക്കോട്ടില്‍ ജോര്‍ജ് മകന് തമ്പി മാസ്റ്റര്‍ (72)നിര്യാതനായി. പെങ്ങാമുക്ക് ഹൈസ്കൂള്‍ റിട്ടയേഡ് അധ്യാപകനായിരുന്നു. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ പത്തിന് കാട്ടകാമ്പാല്‍ മാര്‍ ഇഗ്നാത്തിയോസ് പളളി സെമിത്തേരിയില്‍ നടക്കും. പെങ്ങാമുക്ക് ഹൈസ്കൂള്‍ റിട്ട അധ്യാപിക സൂസന്ന ഭാര്യയും, ജിനോ മകനുമാണ്.