ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഓണക്കോടി വിതരണം ചെയ്തു. ചൂണ്ടല്‍ ഗ്രാമീണ വായനശാല ഹാളില്‍ നടന്ന ഓണക്കോടി വിതരണ ചടങ്ങ് മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ഷാജിലി ചെറുവത്തൂര്‍ അധ്യക്ഷനായി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ മുഖ്യാതിഥിയായി. ക്ലബ്ബ് സെക്രട്ടറി വിനോദ് കുട്ടന്‍ ട്രഷറര്‍ ടി.ടി. രാജന്‍, മറ്റു ഭാരവാഹികളായ മധു ചൂണ്ടല്‍ വി.എസ്.സജി, സുധാകരന്‍, സി.എസ്.സുരേഷ്, ഇ.കെ. രാമകൃഷ്ണന്‍, കെ.സി. ജോസ് എന്നിവര്‍ സംസാരിച്ചു. ചൂണ്ടല്‍ പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും, ശുചീകരണ തൊഴിലാളികള്‍ക്കും, മേഖലയിലെ 75 നിര്‍ധന കുടുംബത്തിലുള്ളവര്‍ക്കുമാണ് ഓണക്കോടി വിതരണം നടത്തിയത്.