ഒരുമനയൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ചാവക്കാട് മണത്തല സ്വദേശി താഴത്ത് വീട്ടില്‍ വലിയോന്‍ എന്ന് വിളിക്കുന്ന 26 വയസുള്ള അര്‍ഷാദിനെയാണ് പോലീസ് പിടികൂടിയത്.
ഗുരുവായൂര്‍ എസിപി പ്രേമാനന്ദ കൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം ചാവക്കാട് എസ്എച്ച്ഒ പി വി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിവില്‍ പോകാന്‍ ശ്രമിക്കവേ മലപ്പുറം ജില്ലയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികടക്കം അഞ്ചുപേര്‍ ചേര്‍ന്നാണ് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരുമനയൂര്‍ തങ്ങള്‍പടി സ്വദേശി പൊന്നിയത്ത് വീട്ടില്‍ ഫദലുവിനെയാണ് സംഘം കുത്തി പരിക്കേല്‍പ്പിച്ചത്.