കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹോം സ്റ്റേ സംരംഭകര്‍ക്കായി ഗുരുവായൂരില്‍ പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള ടൂറിസം തൃശൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സി. പ്രേംഭാസ് ഉദ്ഘാടനം ചെയ്തു. ഹാറ്റ്‌സ് തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് പി.എം. പുഷ്പാംഗദന്‍ അധ്യക്ഷത വഹിച്ചു. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശാരിക വി നായര്‍ ക്ലാസെടുത്തു. ഹാറ്റ്‌സ് ഡയറക്ടര്‍ എം.പി. ശിവദത്തന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ദേവിക ദിലീപ്, വിനായകന്‍ അയ്യന്‍ കുന്നേല്‍, പി.ഡി. ഷാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.