പേരകം വാഴപ്പുള്ളിയില്‍ മരം മുറിക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് ഒരാള്‍ മരിച്ചു. കട്ടില്‍മാടം ചാലിപ്പുറത്ത് താമസിക്കുന്ന തറയില്‍ വാസു (59) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. മാവു മുറിച്ച് മാറ്റുന്നതിനിടയില്‍ തൊട്ടടുത്ത തെങ്ങ് കടപുഴകി ഇയാളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ ചാവക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം ഞായറാഴ്ച നടക്കും. മാധവിക്കുട്ടി ഭാര്യയും വിനൂപ്, വിപിന്‍ എന്നിവര്‍ മക്കളുമാണ്.