നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ്‌ ഒരാള്‍ക്ക് ദാരുണാന്ത്യം

ചാവക്കാട് കടപ്പുറം തൊട്ടാപ്പ് മാളൂട്ടി വളവില്‍ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെള്ളാങ്ങലൂര്‍ തൈപറമ്പില്‍ വീട്ടില്‍ 22 വയസ്സുള്ള റിസാലാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന തളിക്കുളം പണിക്കവീട്ടില്‍ ഷാഹിദിനെ സാരമായ പരിക്കോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി 11 30 ടെ ചാവക്കാട് ഭാഗത്തു നിന്ന് അഞ്ചങ്ങാടിയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മാളൂട്ടി വളവില്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അഞ്ചങ്ങാടി പി എം മൊയ്തീന്‍ഷാ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇരുവരെയും ആദ്യം ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിസാലിനെ രക്ഷിക്കാനായില്ല.

ADVERTISEMENT