ഉമ്മന്‍ ചാണ്ടി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ നഗരസഭ 44-ാം വാര്‍ഡ് കമ്മിറ്റി, ഉമ്മന്‍ ചാണ്ടി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. 500 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണവും ചികിത്സാ സഹായവും നല്‍കി. മണ്ഡലം പ്രസിഡണ്ട് ആന്റോ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങ് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. ഷെഫിന ഷാനിര്‍, കെ.പി.ഉദയന്‍, കെ.പി.എ. റഷീദ്, ആര്‍ രവികുമാര്‍, സി.എസ്. സൂരജ്, എം.എഫ്. ജോയ്, റജിന അസീസ്, സി.എം അഷറഫ്, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT