ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ ശ്രമിച്ച് പ്രതിപക്ഷ എംഎൽഎമാർ; ഇരിപ്പിടം വിട്ട് സ്പീക്കർ

നിയമസഭയിൽ സ്പീക്കറുടെ ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ പ്രതിപക്ഷ എംഎൽഎമാരുടെ ശ്രമം. ഇതിന് പിന്നാലെ സ്പീക്കർ ഡയസ് വിട്ട് എഴുന്നേറ്റ് പോയി. എംഎൽഎ അൻവർ സാദത്താണ് കാൽ ഉയർത്തി ഡയസിന് മുകളിലേക്ക് കയറാൻ ശ്രമിച്ചത്. അൻവർ സാദത്തിന് പുറമെ ടി വി ഇബ്രാഹീം, സനീഷ് കുമാർ ജോസഫ് എന്നിവരും ഡയസിലേക്ക് ചാടി കടക്കാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങി.

ADVERTISEMENT