സമരം കടുപ്പിക്കാന്‍ പ്രതിപക്ഷം; നിയമസഭയ്ക്ക് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തും

സംസ്ഥാനത്തെ ഞെട്ടിച്ച പൊലീസ് മര്‍ദ്ദനങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎല്‍എമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്.

രൂക്ഷവിമര്‍ശനമാണ് പൊലീസ് മര്‍ദ്ദനങ്ങളില്‍ വി ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചത്. പേരൂര്‍ക്കട വ്യാജമോഷണക്കേസ് അടക്കം നിരവധി വിഷയങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. കക്കൂസിലെ വെള്ളം കുടിക്കാന്‍ ദളിത് യുവതിയോട് പറഞ്ഞ നാണംകെട്ട പൊലീസ് ആണിവിടെ ഉള്ളത്. അന്തിക്കാട് തോര്‍ത്തില്‍ കരിക്ക് വെച്ചാണ് ഇടിച്ചത്. ഇവന്‍ ആക്ഷന്‍ ഹീറോ ബിജുവാണോ? ഡിവൈഎഫ്‌ഐ നേതാവിനെ തല്ലിക്കൊന്ന പൊലീസുകാരെയാണ് ഭരണപക്ഷം ന്യായീകരിച്ചത്. ടി.പി വധക്കേസ് പ്രതികള്‍ക്ക് വരെ പൊലീസ് മദ്യം വാങ്ങിച്ചു കൊടുത്തു. തുടര്‍ന്ന് ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു.

 

ADVERTISEMENT