ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. മഞ്ചാടി എന്ന പേരില്‍ സംഘടിപ്പിച്ച കലാമേള പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സന്‍ കെ വി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിയധ്യക്ഷരായ കെ.എച്ച്.കയ്യുമ്മു , ഇ.ടി.ഫിലോമിന , ബ്ലോക്ക് മെമ്പമാരായ ഷൈനി ഷാജി, കെ. ആഷിത , ജനപ്രതിനിധികള്‍, സി.ഡി.പി.ഒ-റോഷ്നി, സെക്രട്ടറി ഷിബുദാസ് തുടങ്ങിയവര്‍ സംസാരിച്ചു.



